Thursday, March 12, 2026

കനത്ത മഞ്ഞുവീഴ്ച: ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ച് ടൊറൻ്റോ സിറ്റി

City continues to dig out after major snowstorm with more on the way

ടൊറൻ്റോ : വാരാന്ത്യത്തിൽ വീണ്ടും കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത ഉള്ളതിനാൽ നിലവിലുള്ള മഞ്ഞ് നീക്കം ചെയ്യാൻ ആരംഭിച്ച് ടൊറൻ്റോ സിറ്റി. കഴിഞ്ഞ ദിവസം ടൊറൻ്റോയിൽ 15 മുതൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ലഭിച്ചിരുന്നു. ഫാമിലി ഡേ നീണ്ട വാരാന്ത്യത്തിൽ 20 സെൻ്റീമീറ്റർ കൂടി മഞ്ഞുവീഴ്ചയാണ് കാലാവസ്ഥാ ഏജൻസിയുടെ പ്രവചനത്തിലുള്ളത്. തണുത്തുറഞ്ഞ കാലാവസ്ഥ കാരണം നഗരത്തിലുടനീളമുള്ള വാമിങ് സെൻ്ററുകൾ തുറന്നിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അടച്ച ടൊറൻ്റോ പബ്ലിക് ലൈബ്രറി ശാഖകളും ടൊറൻ്റോ മൃഗശാലയും ഇന്ന് വീണ്ടും തുറക്കും.

മൂന്ന് വർഷത്തിനിടയ്ക്ക് നഗരത്തിലുണ്ടായ ഏറ്റവും വലിയ മഞ്ഞുവീഴ്ചയെ തുടർന്ന് എല്ലാ റോഡുകളിലും നടപ്പാതകളിലും സൈക്കിൾ പാതകളിലും അടിഞ്ഞുകൂടിയ മഞ്ഞ് നീക്കം ചെയ്തതായി സിറ്റി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ ജനങ്ങൾക്ക് 311 എന്ന നമ്പറിൽ വിളിച്ച് ഇനിയും മഞ്ഞ് നീക്കം ചെയ്യാനുള്ള സ്ഥലങ്ങളെക്കുറിച്ച് നിർദ്ദേശം നൽകാം. നിലവിലെ മഞ്ഞ് നീക്കം ചെയ്യൽ പ്രവർത്തനങ്ങൾ അവസാനിക്കുന്നതോടെ വാരാന്ത്യത്തിൽ പ്രതീക്ഷിക്കുന്ന മഞ്ഞുവീഴ്ച കൈകാര്യം ചെയ്യുന്നതിനുള്ള റോഡ് ഇൻഫ്രാസ്ട്രക്ചറിൻ്റെ ശേഷി സിറ്റി വിലയിരുത്തും, അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!