ഓട്ടവ: റഷ്യയെ ജി 7 ഉച്ചകോടിയിൽ വീണ്ടും ചേർക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദ്ദേശത്തിനെതിരെ കൺസർവേറ്റീവ് നേതാവ് പിയേർ പൊളിയേവ്. ഈ വർഷം കാനഡ ജി 7 ന് അധ്യക്ഷ സ്ഥാനം വഹിക്കുന്നുണ്ടെങ്കിലും റഷ്യയെ തിരിച്ചുകൊണ്ടുവരണമെന്ന ട്രംപിന്റെ ആഹ്വാനത്തെക്കുറിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസ് പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പിയേർ പൊളിയേവ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

റഷ്യയെ ഒഴിവാക്കിയത് ന്യായമാണെന്നാണ് പിയേർ പൊളിയേവ് അഭിപ്രായപ്പെട്ടു. താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ജൂണിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയെ അനുവദിക്കില്ലെന്ന് ലിബറൽ സ്ഥാനാർത്ഥി ക്രിസ്റ്റിയ ഫ്രീലാൻഡും പ്രതികരിച്ചു. മോസ്കോ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഫ്രീലാൻഡ് കൂട്ടിച്ചേർത്തു.