Monday, August 18, 2025

ഭവനവിൽപ്പന: ബ്രിട്ടിഷ് കൊളംബിയയിൽ 6.4% വർധന

Real estate sales across B.C. off to a stronger start in January 2025

വൻകൂവർ : പ്രവിശ്യയിലുടനീളമുള്ള വീടുകളുടെ വിൽപ്പന ജനുവരിയിൽ മുൻവർഷത്തെ അപേക്ഷിച്ച് ഉയർന്നതായി ബ്രിട്ടിഷ് കൊളംബിയ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ. എന്നാൽ വീടുകളുടെ ശരാശരി വില നേരിയ തോതിൽ കുറഞ്ഞതായും അസോസിയേഷൻ റിപ്പോർട്ട് ചെയ്തു.

വീടുകളുടെ വിൽപ്പന 10 വർഷത്തെ ശരാശരിയേക്കാൾ 12% കുറവാണെങ്കിലും 2024 ജനുവരിയിൽ നിന്ന് 6.4% ഉയർന്ന് 2025 ജനുവരിയിൽ 4,221 വീടുകളുടെ വിൽപ്പന നടന്നതായി അസോസിയേഷൻ അറിയിച്ചു. ഒപ്പം ആക്റ്റീവ് ലിസ്റ്റിങ്ങുകൾ 27% ഉയർന്ന് ഏകദേശം 31,000 ആയി. എന്നാൽ, വീടുകളുടെ ശരാശരി വില കഴിഞ്ഞ വർഷം ജനുവരിയിലെ 959,191 ഡോളറിൽ നിന്ന് കഴിഞ്ഞ മാസം ഒരു ശതമാനം ഇടിഞ്ഞ് 949,560 ഡോളറിലെത്തി.

പ്രവിശ്യയിലെ ശരാശരി വിൽപ്പന വില ഇതാ:

  • നോർത്തേൺ ബ്രിട്ടിഷ് കൊളംബിയ : 396,187 ഡോളർ, 3.4% വർധന
  • ചില്ലിവാക്ക് : 694,700 ഡോളർ, 3.7% കുറഞ്ഞു
  • ഗ്രേറ്റർ വൻകൂവർ : 1,208,415 ഡോളർ, 3.7% കുറവ്
  • ഒകനാഗൻ : 736,479 ഡോളർ, 2.7% വർധന
  • കാംലൂപ്‌സ് : 536,082 ഡോളർ, 3.8% കുറവ്
  • കൂട്ടേയ് : 505,729 ഡോളർ, 9% വർധന
  • സൗത്ത് പീസ് റിവർ : 281,028 ഡോളർ, 30.5% വർധന
  • വൻകൂവർ ദ്വീപ് : 722,305 ഡോളർ, 11.4% വർധന
  • വിക്ടോറിയ : 986,258 ഡോളർ, 5.3% വർധന

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!