Wednesday, October 15, 2025

ബ്രേക്ക് തകരാർ: കാനഡയിൽ ടൊയോട്ട വാഹനങ്ങൾ തിരിച്ചു വിളിച്ചു

Brake failure: Toyota recalls vehicles in Canada

ഓട്ടവ : ബ്രേക്ക് തകരാർ കാരണം കാനഡയിൽ ടൊയോട്ട വാഹനങ്ങൾ തിരിച്ചു വിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. 2024, 2025 മോഡൽ ടൊയോട്ട ടകോമ 5,149 വാഹനങ്ങളാണ് തിരിച്ചു വിളിച്ചത്. 16 ഇഞ്ച് ബ്രേക്കുകളും 17 ഇഞ്ച് വീലുകളുമുള്ള ചില 4WD ടൊയോട്ട വാഹനങ്ങളെ മാത്രമേ തിരിച്ചുവിളിക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.

ഈ വാഹനങ്ങളുടെ പിൻ ബ്രേക്ക് ഹോസുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കാലക്രമേണ, ബ്രേക്ക് ഹോസുകളിൽ ദ്വാരം വീഴുകയും ബ്രേക്ക് ഫ്ലൂയിഡ് ചോർച്ചയ്ക്ക് കാരണമാവുകയും ചെയ്യും. അങ്ങനെ സംഭവിച്ചാൽ, ബ്രേക്ക് കുറയുകയും അപകടസാധ്യത വർധിക്കുമെന്നും ട്രാൻസ്‌പോർട്ട് കാനഡ പറയുന്നു. കമ്പനി തിരിച്ചു വിളിച്ച വാഹന ഉടമകളെ വിവരം മെയിൽ വഴി അറിയിക്കുകയും പിന്നിലെ ബ്രേക്ക് ഹോസുകൾ മാറ്റിസ്ഥാപിക്കാൻ നിർദ്ദേശിക്കുകയും ചെയ്യും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!