എഡ്മിന്റൻ : വടക്കൻ ആൽബർട്ടയിലെ ക്രോ ലേക്ക് പ്രൊവിൻഷ്യൽ പാർക്കിൽ ഐസ് ഫിഷിങ് ടെൻ്റിനുള്ളിൽ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഫോർട്ട് മക്മുറെ, ലാബ്രഡോർ സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്.

കൂടാരത്തിനുള്ളിലെ താപനില നിയന്ത്രിക്കുന്നതിനുള്ള ഉപകരണത്തിൽ നിന്നും കാർബൺ മോണോക്സൈഡ് വിഷബാധയേറ്റാണ് ഇരുവരും മരിച്ചതെന്ന് കരുതുന്നതായി പൊലീസ് റിപ്പോർട്ട് ചെയ്തു. അന്വേഷണം ആരംഭിച്ചു. എഡ്മിന്റനിൽ നിന്നും ഏകദേശം 270 കിലോമീറ്റർ അകലെ വാൻഡറിങ് നദിക്ക് സമീപമാണ് ക്രോ ലേക്ക് പ്രൊവിൻഷ്യൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.