കാൽഗറി : സൗത്ത് ഈസ്റ്റ് കാൽഗറി ട്രെയിലർ പാർക്കിൽ പൊലീസ് വെടിവെപ്പിൽ ഒരാൾ മരിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ റെഡ് കാർപെറ്റ് കമ്മ്യൂണിറ്റിയിലെ 17 അവന്യൂവിനും 68 സ്ട്രീറ്റ് എസ്ഇക്കും സമീപമുള്ള 6000 ബ്ലോക്കിൽ ഉദ്യോഗസ്ഥൻ ഉൾപ്പെട്ട വെടിവയ്പ്പ് നടന്നതായി കാൽഗറി പൊലീസ് സർവീസ് (സിപിഎസ്) പറയുന്നു.

ഒരാൾ മരിച്ചതായി സ്ഥിരീകരിച്ച പൊലീസ് സംഭവസ്ഥലത്തുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അറിയിച്ചു. മരിച്ച ആളെക്കുറിച്ചോ വെടിവെപ്പുണ്ടാകാനുള്ള കാരണമോ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ആൽബർട്ട സീരിയസ് ഇൻസിഡൻ്റ് റെസ്‌പോൺസ് ടീം (എഎസ്ഐആർടി) അന്വേഷണം നടത്തും.