കാൽഗറി : നഗരത്തിലെ വീടിനുള്ളിൽ നിന്നും കാർബൺ മോണോക്സൈഡ് (CO) ശ്വസിച്ച് യുവതി മരിച്ചതായി കാൽഗറി പൊലീസ് റിപ്പോർട്ട് ചെയ്തു. വീടിനുള്ളിൽ ഉണ്ടായിരുന്ന ഒരു കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഷാമെഡോസ് ക്രസൻ്റ് എസ്ഇയുടെ 100 ബ്ലോക്കിലെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിലെ ചൂളയിൽ നിന്നും കാർബൺ മോണോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വീട്ടിൽ കാർബൺ മോണോക്സൈഡ് ഡിറ്റക്ടറുകൾ ഇല്ലായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അന്വേഷണം ആരംഭിച്ചു.