ഓട്ടവ : പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി അഞ്ച് ലക്ഷം ഏവിയൻ ഫ്ലൂ വാക്സിനുകൾ വാങ്ങിയതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ. വൈറസ് പിടിപെടാൻ സാധ്യതയുള്ള രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാക്സിൻ ശേഖരിച്ചിരിക്കുന്നത്. രാജ്യാന്തര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജിഎസ്കെയാണ് വാക്സിനുകൾ വിതരണം ചെയ്തത്. മിക്ക ഡോസുകളും – ഏകദേശം 60% – പ്രൊവിൻസുകൾക്കും ടെറിട്ടറികൾക്കും വിതരണം ചെയ്യും. ബാക്കി 40% ഫെഡറൽ സ്റ്റോക്കിൽ സൂക്ഷിക്കും.

നിലവിൽ ഇന്നുവരെ പക്ഷിപ്പനി വൈറൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടർന്നതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, പക്ഷിപ്പനി വൈറസ് മനുഷ്യരിൽ ഗുരുതരമായ രോഗം ഉണ്ടാക്കാനുള്ള കഴിവുണ്ട്, ആരോഗ്യ ഏജൻസി അറിയിച്ചു. 2024 നവംബർ 9-ന് കാനഡയിൽ ആദ്യമായി മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കൂടാതെ കാനഡയിലുടനീളം നാല്പതോളം സ്ഥലങ്ങളിലെ കോഴി ഫാമുകളിൽ പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ബ്രിട്ടിഷ് കൊളംബിയയിലാണ്.