Wednesday, September 10, 2025

ചിക്കൻ ബ്രെസ്റ്റ് നഗറ്റുകൾ തിരിച്ചുവിളിച്ച് സിഎഫ്ഐഎ

CFIA launches nationwide recall of chicken nuggets

ഓട്ടവ : കാനഡയിലുടനീളം വിറ്റഴിച്ച സ്വിസ് ചാലറ്റ് ബ്രാൻഡ് ചിക്കൻ ബ്രെസ്റ്റ് നഗറ്റുകൾ (700 ഗ്രാം) തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ഈ ഉൽപ്പന്നം കഴിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് ഏജൻസി നിർദ്ദേശിച്ചു. ഉൽപ്പന്നത്തിൽ കണ്ടെത്തിയ അസ്ഥി കഷണങ്ങളുമായി ബന്ധപ്പെട്ട് പരുക്കുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇവ തിരിച്ചു വിളിച്ചത്. CFIA നിലവിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉപഭോക്താക്കൾ ചെയ്യേണ്ടത്

  • തിരിച്ചുവിളിച്ച ഉൽപ്പന്നം വീട്ടിൽ ഉണ്ടോയെന്ന് പരിശോധിക്കുക.
  • ഇവ കഴിക്കുകയോ വിൽക്കുകയോ ചെയ്യാതിരിക്കുക
  • റീഫണ്ടിനായി ഉൽപ്പന്നം ഉപേക്ഷിക്കുക അല്ലെങ്കിൽ സ്റ്റോറിലേക്ക് തിരികെ നൽകുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!