മൺട്രിയോൾ : നഗരത്തിലെ സൗത്ത് ഷോറിലെ സെൻ്റ്-ബ്രൂണോ-ഡി-മോണ്ടർവില്ലിലുള്ള വയലിൽ ചെറിയ വിമാനം ചെറുവിമാനം തകർന്നുവീണതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ചെറിയ സെസ്‌ന വിമാനം ക്രാഷ് ലാൻഡിങ് നടത്തിയത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് ലോംഗ്യൂവിൽ പൊലീസ് (SPAL) അറിയിച്ചു. വിമാനത്തിൽ ആരൊക്കെയുണ്ടായിരുന്നു എന്ന് വ്യക്തമല്ല. വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

വിമാനം ഇപ്പോഴും വയലിൽ തന്നെയാണെന്നും ഹൈവേയിൽ നിന്ന് ദൃശ്യമാണെന്നും പൊലീസ് പറഞ്ഞു. ഹൈവേ 30 അടച്ചിട്ടില്ല. എന്നാൽ ഈ പ്രദേശം ഒഴിവാക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചിരുന്നു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.