സ്കാർബ്റോ : തണൽ കാനഡ ഒരുക്കുന്ന മെഗാ മ്യൂസിക്കൽ കൾച്ചറൽ പ്രോഗ്രാം “തണൽ സന്ധ്യ – 2025“-ന്‍റെ ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കമായി. മെയ് 3 ശനിയാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ സ്കാർബ്റോ സെൻ്റ് ജോൺ ഹെൻറി ന്യൂമാൻ കാത്തോലിക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് കലാ സാംസ്‌കാരിക സമ്മേളനം ഒരുക്കുന്നത്. അത്താഴ വിരുന്ന് ഉൾപ്പടെ ഒരുക്കുന്ന മെഗാ മ്യൂസിക്കൽ കൾച്ചറൽ പ്രോഗ്രാമിന്‍റെ ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 20 ഡോളറും കുട്ടികൾക്ക് 15 ഡോളറുമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പ്രസിഡൻ്റ് ജോഷി കൂട്ടുമ്മേൽ, മെഗാ സ്പോൺസറായ റിയൽറ്റർ പ്രശാന്ത് വിജയരാജൻ പിള്ളക്കു ആദ്യ ടിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ഗ്രാൻ്റ് സ്പോൺസർ സി-നേഷൻ & സി -നോട്ട് ടാസ്സ് സിഇഒ സിനോ നടുവിലേക്കൂറ്റ്, ഗോൾഡ് സ്പോൺസറായ അലൻ ജോ-ഇൻസ്‌ലൈഫ് ഇൻഷുറൻസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കാനഡയിലെ റീറ്റെയ്ൽ പ്രമുഖരായ റോയൽ കേരള ഫുഡ്‌സ് പ്രോഗ്രാമിന്‍റെ ഗോൾഡ് സ്പോൺസർ ആണ്.

തണൽ കാനഡ പ്രസിഡൻ്റ് ജോഷി കൂട്ടുമ്മേലിനൊപ്പം ജനറൽ സെക്രട്ടറി പോൾ ജോസഫ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോസ് തോമസ്, ജോസഫ് ഒലേടം എന്നിവരും തണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മറ്റു അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ദാരിദ്ര്യത്താലും രോഗത്താലും ദുരിതമനുഭവിക്കുന്ന നിർദ്ധനർ ആയവർക്ക് ജാതി മത വർണ്ണ വ്യതാസം ഇല്ലാതെ കൈത്താങ്ങൊരുക്കുന്ന തണൽ കാനഡ, കാനഡയിലെ ഏറ്റവും അറിയപ്പെടുന്ന നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനുകളിൽ ഒന്നാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. 647 856 9965, 416 877 2763, 6478953078, 647721 5770. Email : thanalcanada@gmail.com. website : www.thanalcanada.com.