ഓട്ടവ : ഗ്രൗണ്ട്‌ഹോഗുകൾ അവരുടെ പ്രവചനങ്ങൾ നടത്തി. സൂര്യപ്രകാശം പരമാവധി പ്രയോജനപ്പെടുത്താനായി സ്വീകരിക്കുന്ന മാർഗ്ഗമായ ഡേലൈറ്റ് സേവിങ് സമയമാറ്റം കാനഡയിൽ ആരംഭിക്കുന്നു. വർഷത്തിൽ രണ്ടുതവണ ഉറക്കത്തിലും ഉൽപ്പാദനക്ഷമതയിലും കാലാനുസൃതമായ മാറ്റങ്ങളുടെ ആഘാതങ്ങളെക്കുറിച്ചും തലവേദന, ഹൃദയപ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും അടക്കമുള്ള പരാതികൾ നിലനിൽക്കെയാണ് സമയമാറ്റം വീണ്ടും വരുന്നത്. കാനഡയിൽ ഡേലൈറ്റ് സേവിങ് സമയമാറ്റം മാർച്ച് 9 ഞായറാഴ്ച പുലർച്ചെ 2 മണിക്ക് ഔദ്യോഗികമായി തുടക്കമാകും. തുടർന്ന് മാസങ്ങൾക്ക് ശേഷം നവംബർ 2 ഞായറാഴ്ച പുലർച്ചെ 2 മണിക്ക് സമയക്രമം സാധാരണ നിലയിലേക്ക് മാറും.

വാർഷിക സമയമാറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ജനങ്ങളുടെ ഉറക്കത്തെ ആയിരിക്കുമെന്ന് മക്മാസ്റ്റർ സർവകലാശാല അസിസ്റ്റൻ്റ് പ്രൊഫസർ അനിയ മക്ലാരൻ പറയുന്നു. ഒരു മണിക്കൂർ മുന്നോട്ട് കുതിക്കുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്ന വസന്തകാല മാറ്റം, വാഹനാപകടങ്ങളുടെ വർധനയുമായി ബന്ധപ്പെട്ടിരിക്കുന്നതായി അനിയ മക്ലാരൻ സൂചിപ്പിച്ചു. സമയക്രമം മാറുമ്പോൾ സംഭവിക്കുന്നത് നിങ്ങൾക്ക് ഒരു മണിക്കൂർ ലഭിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുക മാത്രമല്ല, ആളുകളെ ആശയക്കുഴപ്പത്തിൽ എത്തിക്കുന്നതായി ഫിസിഷ്യനും ടൊറൻ്റോ ഡി. ഡേവ് ഹെൽത്ത്‌കെയർ സൊല്യൂഷൻസ് പ്രസിഡൻ്റുമായ ഡേവിഡ് ഗ്രീൻബെർഗ് പറഞ്ഞു. സമയമാറ്റം കൂടുതൽ സമയം ആളുകൾക്ക് വിശ്രമിക്കാൻ ലഭിക്കും എന്നത് മിഥ്യാധാരണ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, ഒൻ്റാരിയോ പ്രവിശ്യകൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സമ്പ്രദായം ഉപേക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കെബെക്ക് പ്രവിശ്യയിൽ വർഷം മുഴുവനും സാധാരണ സമയം തുടരുന്നതിനാൽ ഈ സമയമാറ്റം ബാധകമാകില്ല. എന്നാൽ യൂകോൺ, സസ്കാച്വാനിലെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടിഷ് കൊളംബിയയിലെ ചില ഭാഗങ്ങളിലും സമയമാറ്റം പ്രകടമാണ്.