Thursday, December 25, 2025

ലിബറൽ നേതൃത്വ മത്സരം: രണ്ടാം സംവാദം ഇന്ന്

മൺട്രിയോൾ : ലിബറൽ നേതൃത്വ മത്സരാർത്ഥികൾ രണ്ടാം ഘട്ട സംവാദത്തിനായി ഇന്നും മൺട്രിയോളിൽ തുടരുന്നു. ഇംഗ്ലീഷ് ഭാഷയിലായിരിക്കും ഇന്ന് സംവാദം നടക്കുക. കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ഭാഷയിലുള്ള ചർച്ചയിൽ ശ്രദ്ധേയമായത് ബാങ്ക് ഓഫ് കാനഡയുടെ മുൻ ഗവർണർ മാർക്ക് കാർണിക്ക് പിഴവ് സംഭവിച്ചതായിരുന്നു. എന്നാൽ, പിഴവ് സംഭവിച്ചെങ്കിലും മറ്റുള്ള സ്ഥാനാർത്ഥികൾ അദ്ദേഹത്തെ വിമർശിച്ചില്ല.

ഹമാസിനെക്കുറിച്ചും ഗാസയിലെ യുദ്ധത്തെക്കുറിച്ചും തെറ്റായി സംസാരിച്ചപ്പോൾ കാർണിയെ ഫ്രീലാൻഡ് രക്ഷപ്പെടുത്താൻ സഹായിച്ചു. ചർച്ചകൾക്ക് ശേഷം ബുധനാഴ്ച്ച ലിബറൽ പാർട്ടി അംഗങ്ങൾക്ക് ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരമായി പാർട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് വരുന്ന വ്യക്തിക്ക് മുൻകൂർ വോട്ടുകൾ രേഖപ്പെടുത്താൻ കഴിയും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!