Sunday, August 17, 2025

വിദേശ പൗരന്മാർക്ക് തിരിച്ചടി: എഐപി സ്ഥിരതാമസ പദവി മൂന്ന് മേഖലകളിൽ മാത്രം; പിഇഐ

Prince Edward Island limits Atlantic Immigration Program to workers in three sectors

ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡിൽ (പിഇഐ) സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്ന വിദേശ പൗരന്മാർക്ക് തിരിച്ചടിയായി പുതിയ നിയമം. അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (എഐപി) വഴി പിഇഐയിൽ സ്ഥിരതാമസത്തിന് ഒരുങ്ങുന്ന വിദേശ പൗരന്മാർ ഇപ്പോൾ ആരോഗ്യ സംരക്ഷണ, നിർമ്മാണ, മാനുഫാക്ചർ മേഖലയിൽ പ്രവർത്തിക്കണം. കാനഡയിലെ അറ്റ്ലാൻ്റിക് പ്രവിശ്യകളിലൊന്നിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്കും രാജ്യാന്തര വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും സ്ഥിരതാമസത്തിനുള്ള ഒരു പാത്ത് വേയാണ് അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം.

ഫെഡറൽ ഗവൺമെൻ്റ് അനുവദിച്ചിട്ടുള്ള ഇമിഗ്രേഷൻ സ്‌പെയ്‌സുകളിലെ കുറവും ഡിമാൻഡ് വർധനയും കണക്കിലെടുത്താണ് പ്രിൻസ് എഡ്വേഡ് ഐലൻഡ് ഈ തീരുമാനത്തിൽ എത്തിയത്. 2024-ലെ 6,500 ൽ നിന്നും കുറഞ്ഞ് 2025-ൽ 5,000 AIP സ്പോട്ടുകൾ മാത്രമാണുള്ളത്. ഇതോടെ പ്രാദേശിക തൊഴിൽ വിപണിയിലെ ഏറ്റവും ഡിമാൻഡുള്ള മേഖലകൾക്കായി തങ്ങൾക്ക് ലഭിച്ച ക്വാട്ട നീക്കിവയ്ക്കാൻ PEI തീരുമാനിച്ചു. മറ്റ് അറ്റ്ലാൻ്റിക് പ്രവിശ്യകളും സമാനമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ന്യൂബ്രൺസ്വിക് സർക്കാർ ആരോഗ്യ സംരക്ഷണം, നിർമ്മാണം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ തൊഴിൽ ഓഫറുകൾ മാത്രമേ സ്വീകരിക്കൂ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി 24 മുതൽ മറ്റ് മേഖലകളിലെ തൊഴിലാളികൾക്കുള്ള അംഗീകാര അപേക്ഷകൾ ഇമിഗ്രേഷൻ PEI ഓഫീസ് സ്വീകരിക്കുന്നില്ല. അതേസമയം മറ്റ് മേഖലകളിൽ ജോലി ചെയ്യുകയും PEI-യിൽ സ്ഥിരതാമസമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിദേശ പൗരന്മാർക്ക് ഇപ്പോൾ സ്ഥിര താമസത്തിനായി മറ്റു വഴികൾ കണ്ടെത്തേണ്ട അവസ്ഥയാണ്. ഈ മേഖലകൾക്ക് പുറത്തുള്ള PEI തൊഴിലുടമകൾ വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിന് മറ്റ് ഇമിഗ്രേഷൻ പാത്ത് വേകളെയോ വർക്ക് പെർമിറ്റ് പ്രോഗ്രാമുകളെയോ ആശ്രയിക്കേണ്ടതുണ്ട്.

PEI-യിൽ സ്ഥിരതാമസമാക്കാൻ ശ്രമിക്കുമ്പോൾ ഓരോ വിദേശ പൗരന്മാർക്കും സ്ഥിരതാമസത്തിനായി മറ്റു പാത്ത് വേകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. എക്സ്പ്രസ് എൻട്രി, PEI പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PEI PNP) എന്നിവയാണ് അവ.

എക്സ്പ്രസ് എൻട്രി

കെബെക്ക് ഒഴികെയുള്ള ഏതെങ്കിലും പ്രവിശ്യയിലോ പ്രദേശങ്ങളിലോ താമസിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഫെഡറൽ ഗവൺമെൻ്റിൻ്റെ ആപ്ലിക്കേഷൻ മാനേജ്‌മെൻ്റ് സിസ്റ്റമായ എക്‌സ്‌പ്രസ് എൻട്രി വഴി നിങ്ങൾക്ക് സ്ഥിരതാമസത്തിന് വഴിയൊരുക്കാം. എക്‌സ്‌പ്രസ് എൻട്രി വഴി PEI-ലേക്ക് ഇമിഗ്രേറ്റ് ചെയ്യുന്നതിന്, ഫെഡറൽ മാനേജ്‌മെൻ്റ് നടത്തുന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്, ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം, ഫെഡറൽ സ്കിൽഡ് ട്രേഡ്സ് പ്രോഗ്രാം എന്നീ മൂന്ന് സാമ്പത്തിക ഇമിഗ്രേഷൻ പ്രോഗ്രാമുകളുടെ മാനദണ്ഡങ്ങൾ പാലിക്കണം. എക്‌സ്‌പ്രസ് എൻട്രി വഴി സ്ഥിരതാമസം നേടുന്നതിന് അപേക്ഷകർ ഓൺലൈൻ എക്‌സ്‌പ്രസ് എൻട്രി സിസ്റ്റത്തിൽ ഒരു എക്‌സ്‌പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് (ഇഒഐ) സമർപ്പിക്കണം. തുടർന്ന് കനേഡിയൻ ഫെഡറൽ ഗവൺമെൻ്റിൽ നിന്ന് സ്ഥിര താമസത്തിനായി അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ സ്വീകരിക്കണം.

PEI പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം

PEI പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിൽ നിന്ന് പ്രൊവിൻഷ്യൽ നോമിനേഷൻ നേടുന്നതിലൂടെയും വിദേശ പൗരന്മാർക്ക് സ്ഥിര താമസം ലാഭിക്കാം. പ്രവിശ്യാ നോമിനേഷൻ അപേക്ഷകർക്ക് ഒന്നുകിൽ അധികമായി 600 CRS പോയിൻ്റുകൾ നൽകും. തുടർന്ന് പ്രവിശ്യാ നോമിനേഷൻ ലഭിച്ചതിന് ശേഷം, സ്ഥിര താമസത്തിനായി ഫെഡറൽ ഗവൺമെൻ്റിന് അപേക്ഷിക്കാൻ അപേക്ഷകർക്ക് കഴിയും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!