വൻകൂവർ : ഭീഷണിയെത്തുടർന്ന് ബ്രിട്ടിഷ് കൊളംബിയയിലെ വെസ്റ്റ് വൻകൂവറിലുള്ള സെക്കൻഡറി സ്കൂൾ അടച്ചു. വ്യാഴാഴ്ച പുലർച്ചെ ഭീഷണി സന്ദേശം ലഭിച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചതായി വെസ്റ്റ് വൻകൂവർ പൊലീസ് ഡിപ്പാർട്ട്മെൻ്റ് പ്രസ്താവനയിൽ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥർ സ്കൂളിൽ പരിശോധന നടത്തുകയാണ്. പൊതുജനങ്ങൾ പ്രദേശം ഒഴിവാക്കണമെന്നും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഡബ്ല്യുവിപിഡി വക്താവ് സുസെയ്ൻ ബിർച്ച് അഭ്യർത്ഥിച്ചു.