ഓട്ടവ : ഉയർന്ന പണപ്പെരുപ്പവും ജീവിതച്ചെലവുകളും പ്രതിസന്ധിയിലാക്കിയ തൊഴിലാളികൾക്ക് ആശ്വാസമായി ഏപ്രിൽ 1 മുതൽ ഫെഡറൽ മിനിമം വേതനം വർധിക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. നിലവിലെ ഫെഡറൽ മിനിമം വേതനത്തിൽ നിന്ന് 2.4% വർധിച്ച് മണിക്കൂറിന് 17.75 ഡോളറായി ആയിരിക്കും വർധിക്കുക.

ഉയരുന്ന ജീവിതച്ചെലവിന് ഒപ്പം ഫെഡറൽ നിയന്ത്രിത സ്വകാര്യ മേഖലകളിലെ തൊഴിലാളികളുടെ ശമ്പളം വർഷാവർഷം വർധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും പാർട്ട് ടൈം, താത്കാലിക ജോലികളിൽ ജോലി ചെയ്യുന്ന കനേഡിയൻ പൗരന്മാരെ വേതന വർധനയിലൂടെ സഹായിക്കും. ബാങ്കിങ്, തപാൽ-കൊറിയർ സേവനങ്ങൾ, അന്തർ പ്രവിശ്യാ എയർ-റെയിൽ-റോഡ്-സമുദ്ര ഗതാഗതം തുടങ്ങിയ കാനഡയിലെ എല്ലാ ഫെഡറൽ നിയന്ത്രിത സ്വകാര്യ മേഖലകളിലുമുള്ള ജീവനക്കാർക്ക് ഫെഡറൽ മിനിമം വേതനം നൽകുന്നുണ്ട്.