ഓട്ടവ : പടിഞ്ഞാറൻ കാനഡയിൽ നിന്നുള്ള ന്യൂനമർദ്ദത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് ഇന്നും കനത്ത മഞ്ഞുവീഴ്ച തുടരുമെന്ന് എൻവയൺമെൻ്റ് കാനഡ. പ്രതികൂല കാലാവസ്ഥ കാരണം ഓട്ടവ നഗരത്തിൽ ഇന്ന് (മാർച്ച് 1) രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴ് വരെ പാർക്കിങ് നിരോധനം ഏർപ്പെടുത്തി.

കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച്, അടുത്ത ആഴ്ച ആദ്യം വരെ ഓട്ടവയിൽ അതിശൈത്യ കാലാവസ്ഥ തുടരും. ഇന്ന് പകൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസായിരിക്കും. എന്നാൽ, കാറ്റിനൊപ്പം തണുപ്പ് മൈനസ് ഒമ്പത് ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. അടുത്ത ദിവസങ്ങളിൽ താപനില മൈനസ് 21 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.