ടൊറൻ്റോ : തിങ്കളാഴ്ച പുലർച്ചെ സ്കാർബ്റോയിൽ വീട്ടിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. പുലർച്ചെ നാലരയോടെ കിങ്സ്റ്റൺ റോഡിനും മോണിംഗ്‌സൈഡ് അവന്യൂവിനു സമീപമുള്ള പ്രിൻസ് ഫിലിപ്പ് ബൊളിവാർഡിലുള്ള വീട്ടിലാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്.

തീപിടിത്തം വീടിന് കനത്ത നാശനഷ്ടമുണ്ടാക്കിയതായി ടൊറൻ്റോ ഫയർ സർവീസ് വക്താവ് അറിയിച്ചു. വീടിനുള്ളിൽ കുടുങ്ങിയ ഒരാളെ ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല. അന്വേഷണം ആരംഭിച്ചു.
