Tuesday, June 23, 2026

ജാക്വസ്-കാർട്ടിയർ പാലത്തിൽ നിന്നും രണ്ട് കുട്ടികൾ അറസ്റ്റിൽ

Two minors arrested after police intervention on Jacques-Cartier Bridge

മൺട്രിയോൾ : ഞായറാഴ്ച പുലർച്ചെ ജാക്വസ്-കാർട്ടിയർ പാലത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ അറസ്റ്റ് ചെയ്തതായി കെബെക്ക് പ്രവിശ്യാ പൊലീസ് (എസ്‌ക്യു) സ്ഥിരീകരിച്ചു. പാലത്തിനടിയിൽ രണ്ട് വ്യക്തികളെ കണ്ടതിനെ തുടർന്ന് പുലർച്ചെ നാല് മണിയോടെയാണ് ഓപ്പറേഷൻ നടത്തിയതെന്ന് പ്രവിശ്യാ പൊലീസ് വക്താവ് എലിസബത്ത് മാർക്വിസ്-ഗൈ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികൾക്കെതിരെ കുറ്റം ചുമത്തിയേക്കുമെന്നും അവർ പറഞ്ഞു. മൺട്രിയോൾ ഫയർ ഡിപ്പാർട്ട്‌മെൻ്റും അർജൻസസ്-സാൻ്റെയും ഓപ്പറേഷനിൽ പങ്കെടുത്തു. പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.

ഫോസിൽ ഇന്ധനം വേർതിരിച്ചെടുക്കുന്നതിനെതിരായി കഴിഞ്ഞ ശരത്കാലത്തിൽ രണ്ടു പരിസ്ഥിതി പ്രവർത്തകർ പാലത്തിൽ കയറി പ്രതിഷേധിച്ചിരുന്നു. എന്നാൽ, ഞായറാഴ്ച ബാനറുകളോ പ്രതിഷേധം നടത്തുന്നതിൻ്റെ മറ്റേതെങ്കിലും അടയാളമോ ഉണ്ടായിരുന്നില്ലെന്ന് മാർക്വിസ്-ഗൈ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!