റിയാദ്: യുക്രെയ്‌നില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം ഒഴിവാക്കാന്‍ അമേരിക്കയില്‍ നിന്നും യുക്രെയ്‌നില്‍ നിന്നുമുളള പ്രതിനിധികള്‍ അടുത്താഴ്ച സൗദി അറേബ്യയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി.
തിങ്കളാഴ്ച സൗദി അറേബ്യയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തുമെന്ന് സെലന്‍സ്‌കി പറഞ്ഞു. ശേഷം അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ യുക്രെയിന്‍ പ്രതിനിധികള്‍ അവിടെ തങ്ങുമെന്നും യുക്രെയന്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും സെലന്‍സ്‌കി പറഞ്ഞു.

ഡോണള്‍ഡ് ട്രംപും അടുത്താഴ്ച സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സൗദി അറേബ്യയില്‍ ഉക്രെയ്‌നിയന്‍ പ്രിതിനിധികളുമായി ഒരു കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും വെടിനിര്‍ത്തല്‍ കരാറിനായി യുക്രെയ്‌നുമായി ചര്‍ച്ചകള്‍ നടത്തി വരുകയാണെന്നും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.
ഇരുനേതാക്കളും സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ടങ്കിലും ഇരുവരും തമ്മില്‍ അവിടെ കൂടിക്കാഴ്ച നടത്തുമോയെന്ന് വ്യക്തമല്ല.
