വൻകൂവർ : സെൻട്രൽ ബ്രിട്ടിഷ് കൊളംബിയയിലെ ബാരിയർ മുനിസിപ്പാലിറ്റിയിൽ CN ട്രെയിൻ പാളം തെറ്റിയതായി ആർസിഎംപി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ സെൻട്രൽ നോർത്ത് തോംസൺ വാലിയിലെ ഹൈവേ 5-ന് സമീപമാണ് സംഭവം. ട്രെയിന്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയതെന്നാണ് കരുതുന്നത്.

കനേഡിയൻ നാഷണൽ റെയിൽവേ ജീവനക്കാരും ആർസിഎംപി ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനും അന്വേഷണത്തിനുമായി എത്തിയിട്ടുണ്ടെന്ന് സിഎൻ മാനേജർ ടൈലർ ബാനിക്ക് അറിയിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.