വൻകൂവർ : മെട്രോ വൻകൂവറിൻ്റെ ഒട്ടുമിക്ക ഭാഗങ്ങളിലും പടിഞ്ഞാറൻ ഫ്രേസർ വാലിയിലും സൺഷൈൻ കോസ്റ്റിലും വൻകൂവർ ദ്വീപിൻ്റെ പടിഞ്ഞാറൻ തീരത്തും കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ. ശനിയാഴ്ച രാത്രി ആരംഭിക്കുന്ന കനത്ത മഴ തിങ്കളാഴ്ച ഉച്ചവരെ തുടരുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. 60 മുതൽ 110 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് ECCC പറയുന്നു. കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും കാരണമാകും.

മെട്രോ വൻകൂവറിൽ, വൻകൂവർ സിറ്റി, ബർണാബി, ന്യൂ വെസ്റ്റ്മിൻസ്റ്റർ, നോർത്ത് ഷോർ, കോക്വിറ്റ്‌ലാം, മേപ്പിൾ റിഡ്ജ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബാധകമാണ്. വൻകൂവർ ദ്വീപിൻ്റെ പടിഞ്ഞാറൻ തീരത്ത്, മൊത്തം 90 മുതൽ 130 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു. എന്നാൽ, റിച്ച്‌മണ്ട്, ഡെൽറ്റ, സറേ എന്നിവയുൾപ്പെടെ മേഖലയുടെ തെക്കൻ ഭാഗങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കില്ല.