ഹാലിഫാക്സ് : ഹാലിഫാക്സ് റീജനൽ മുനിസിപ്പാലിറ്റിയിലും ഹാലിഫാക്സ് കൗണ്ടി വെസ്റ്റിലും കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. 20 മുതൽ 40 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം നോവസ്കോഷയിലെ അറ്റ്ലാൻ്റിക് തീരത്ത് 40 മുതൽ 60 മില്ലിമീറ്ററോ അതിൽ കൂടുതലോ മഴ പെയ്തേക്കാം. രാത്രിയോടെ തെക്കുപടിഞ്ഞാറൻ നോവസ്കോഷയിൽ ഉടനീളം മഴ ശക്തമാകുമെന്നും ബുധനാഴ്ച രാവിലെയോടെ പ്രവിശ്യയുടെ കിഴക്കൻ മേഖലയിലും മഴ എത്തുമെന്നും ഏജൻസി പറയുന്നു.

കനത്ത മഴ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളക്കെട്ടിനും കാരണമാകും. കൂടാതെ താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശികമായി വെള്ളപ്പൊക്കമുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് പറയുന്നു.