മൺട്രിയോൾ : ഹൈഡ്രോ-കെബെക്കിൻ്റെ വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. അതേസമയം റെസിഡൻഷ്യൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് ലെഗോൾട്ട് സർക്കാർ തടഞ്ഞിരുന്നു. റെസിഡൻഷ്യൽ ഉപയോക്താക്കൾക്കുള്ള നിരക്ക് വർധന മൂന്ന് ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

എല്ലാ ഉപയോക്തൃ ഗ്രൂപ്പുകളിലും ഏറ്റവും വലിയ നിരക്ക് വർധന SME-കൾക്കായിരിക്കുമെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് ബിസിനസ്സ് (CFIB) പറയുന്നു. അവരുടെ നിരക്ക് 3.6 ശതമാനമായിരിക്കും. എന്നാൽ, വൻകിട ബിസിനസുകൾക്ക് 1.7% നിരക്ക് വർധിക്കും.