വിനിപെഗ് : മാനിറ്റോബയിലെ പല തൊഴിലാളികൾക്കും ഒക്ടോബർ മുതൽ അവരുടെ വേതനത്തിൽ നേരിയ വർധനവുണ്ടാകും. പ്രവിശ്യയിലെ മിനിമം വേതനം മണിക്കൂറിന് 20 സെൻ്റ് വർധിച്ച് 16 ഡോളറാകുമെന്ന് മിനിറ്റോബ സർക്കാർ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്ന് മുതലായിരിക്കും വേതന വർധന പ്രാബല്യത്തിൽ വരുക.

പണപ്പെരുപ്പത്തെ അടിസ്ഥാമാക്കി മാനിറ്റോബയുടെ മിനിമം വേതനം വർഷം തോറും വർധിപ്പിക്കുന്നു. ഏറ്റവും പുതിയ വർധന പ്രവിശ്യയുടെ 2024 ലെ പണപ്പെരുപ്പ നിരക്കായ 1.1 ശതമാനത്തിന് അനുസരിച്ചാണെന്ന് പ്രവിശ്യ സർക്കാർ അറിയിച്ചു. ഫെഡറൽ നിയന്ത്രിത സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ഫെഡറൽ മിനിമം വേതനം 17.75 ഡോളറായി ഏപ്രിൽ ഒന്നിന് വർധിപ്പിച്ചിരുന്നു.