ഹാലിഫാക്സ് : ഉയർന്ന മിനിമം വേതനവും കുറഞ്ഞ വിൽപ്പന നികുതിയും ഉൾപ്പെടെ ഇന്ന് നിരവധി മാറ്റങ്ങൾക്കൊരുങ്ങി നോവസ്കോഷ. പ്രവിശ്യയിൽ ഇനി കുറഞ്ഞ വേതനം മണിക്കൂറിന് 50 സെന്റ് വർധിപ്പിച്ച് 15.70 ഡോളറാകും. ഒക്ടോബർ 1 ന് രണ്ടാംഘട്ട വർധന 16.50 ഡോളർ ആയി ഉയർത്തും. ഇതോടെ ഈ വർഷം മണിക്കൂറിൽ കുറഞ്ഞ മിനിമം വേതനം ആകെ 1.30 ഡോളറിന്റെ വർധന രേഖപ്പെടുത്തും. കഴിഞ്ഞ വർഷം ഏകദേശം 33,000 നോവസ്കോഷ നിവാസികൾ മിനിമം വേതന വർധന നേടിയതായി പ്രവിശ്യ പറയുന്നു.

നോവസ്കോഷയിൽ ഏകീകൃത വിൽപ്പന നികുതി ഇപ്പോൾ മുൻ നിരക്കിൽ നിന്ന് ഒരു പോയിന്റ് കുറഞ്ഞ് 14 ശതമാനമായി. കൂടാതെ പ്രവിശ്യാ നികുതി അടയ്ക്കുന്നതിനുള്ള മിനിമം വരുമാന നിരക്ക് 8,744 ഡോളറിൽ നിന്ന് 11,744 ഡോളറായി വർധിച്ചു. ചെറുകിട ബിസിനസ് നികുതി നിരക്ക് ഒരു പോയിന്റ് കുറച്ചു. അതേസമയം പെൻഷൻ ആനുകൂല്യ നിയമത്തിലെ മാറ്റങ്ങളും പ്രാബല്യത്തിൽ വന്നു.