ഓട്ടവ : അമേരിക്കയുടെ താരിഫ് ഭീഷണി കാനഡയുടെ തൊഴിൽമേഖലയെ സാരമായി ബാധിക്കുമെന്ന് കോണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ് കാനഡ റിപ്പോർട്ട്. താരിഫ് ഭീഷണി കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 7.3 ശതമാനമായി ഉയര്‍ത്തുമെന്നും ബോര്‍ഡ് പ്രവചിക്കുന്നു.

താരിഫ് ഭീഷണി നിലനിൽക്കുമ്പോൾ വാര്‍ഷികാടിസ്ഥാനത്തില്‍ സമ്പദ്‌വ്യവസ്ഥ 5.4% ഇടിവ് നേരിടും. കൂടാതെ രാജ്യത്തുടനീളം ലക്ഷക്കണിക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും ബോർഡ് റിപ്പോർട്ട് ചെയ്തു. തൊഴില്‍ നഷ്ടത്തോടൊപ്പം കയറ്റുമതി മൂന്നിലൊന്നായി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വലിയ സാമ്പത്തിക ആഘാതത്തിനും കാനഡ സാക്ഷ്യം വഹിക്കേണ്ടി വരും. എന്നാല്‍ യുഎസ് രണ്ടാംഘട്ട താരിഫ് പ്രഖ്യാപിക്കുന്നതോടെ അമേരിക്കയുടെ വ്യാപാരശൃംഖല ചുരുങ്ങുകയും സമ്പദ്‌വ്യവസ്ഥയില്‍ പ്രതിസന്ധികള്‍ രൂപപ്പെടുകയും ചെയ്യുമെന്നും കോണ്‍ഫറന്‍സ് ബോര്‍ഡ് പറയുന്നു.