Sunday, June 21, 2026

മണിക്കൂറിന് 40 ഡോളര്‍ വരെ ശമ്പളം: ബസ് ഡ്രൈവര്‍മാരെ നിയമിക്കാൻ ട്രാന്‍സ്‌ലിങ്ക്

TransLink is hiring a bunch of new bus drivers and it pays up to 40 dollar an hour

വൻകൂവർ : വിദഗ്ധരായ ഡ്രൈവർമാരാണോ നിങ്ങൾ. എന്നാൽ ഇതാ ഉയർന്ന ശമ്പളവും നിരവധി ആനുകൂല്യങ്ങളുമായി ട്രാന്‍സ്‌ലിങ്ക് നിങ്ങളെ കാത്തിരിക്കുന്നു. മെട്രോ വൻകൂവറിലുടനീളം വിവിധ റൂട്ടുകളിൽ വാഹനങ്ങള്‍ ഓടിക്കുന്നതിന് ട്രാന്‍സിറ്റ് ഓപ്പറേറ്റര്‍ ട്രെയിനിയായി ആകര്‍ഷകമായ ശമ്പളത്തോടെ, പുതിയ ബസ് ഡ്രൈവര്‍മാരെ നിയമിക്കാൻ ഒരുങ്ങുകയാണ് ട്രാന്‍സ്‌ലിങ്ക്. കൂടാതെ പ്രോജക്ട് മാനേജർമാർ, പ്രൊക്യുർമെൻ്റ് ഓഫീസർമാർ, ഐടി സർവീസ് മാനേജ്‌മെൻ്റ് കോർഡിനേറ്റർമാർ വരെയുള്ള മറ്റ് നിരവധി തസ്തികകളിലേക്കും ട്രാൻസ്‌ലിങ്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

കണ്‍വെന്‍ഷണല്‍ ബസ് ഓപ്പറേറ്റര്‍മാര്‍ക്കായി കോസ്റ്റ് മൗണ്ടൻ ബസ് കമ്പനി (CMBC) അപേക്ഷകൾ ക്ഷണിച്ചു. ഏപ്രിൽ 13 വരെ അപേക്ഷകൾ സ്വീകരിക്കും. ബസ് ഓപ്പറേറ്റര്‍മാർക്ക് ഷെഡ്യൂളിന് അനുസരിച്ച് മണിക്കൂറിൽ 29.20 ഡോളർ മുതൽ 41.72 ഡോളർ വരെ വേതനം ലഭിക്കും. കൂടാതെ മറ്റ് നിരവധി ആനുകൂല്യങ്ങളും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. ഈ ആനുകൂല്യങ്ങളിൽ മെഡിക്കൽ, ഡെൻ്റൽ കവറേജ്, ശമ്പളത്തോടു കൂടിയ അവധി, സൗജന്യ ട്രാൻസിറ്റ് പാസ്, ശമ്പളത്തോടു കൂടിയ പരിശീലനം എന്നിവ ഉൾപ്പെടുന്നു. ഒരുലക്ഷത്തോളം യാത്രകൾ ഓരോ ദിവസവും കോസ്റ്റ് മൗണ്ടൻ ബസ് കമ്പനിയെ ആശ്രയിക്കുന്നുണ്ട്. കൂടാതെ അയ്യായിരത്തോളം ജീവനക്കാർ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്.

എല്ലാ കണ്‍വെന്‍ഷണല്‍ ബസ് ഓപ്പറേറ്റർ അപേക്ഷകർക്കും ചോദ്യങ്ങൾ അടങ്ങിയ ലിങ്ക് കോസ്റ്റ് മൗണ്ടൻ ബസ് കമ്പനി നൽകും. ഈ പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ശേഷം രേഖാമൂലമുള്ള മൂല്യനിർണ്ണയത്തിൽ പങ്കെടുക്കാൻ ക്ഷണിക്കും. വിജയിക്കുന്നവരെ വ്യക്തിഗത അഭിമുഖത്തിനായി ബന്ധപ്പെടും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!