കാൽഗറി : സൗത്ത് ഈസ്റ്റ് കാൽഗറിയിലെ സൗത്ത്വുഡ് കമ്മ്യൂണിറ്റിയിലുണ്ടായ വാഹനാപകടത്തിൽ ആറ് വയസ്സുള്ള കുട്ടിക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ സതാംപ്ടൺ ഡ്രൈവിലെ 11 സ്ട്രീറ്റ് സൗത്ത് 11000 ബ്ലോക്കിലാണ് അപകടം.

കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കാൽഗറി പൊലീസ് അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇഎംഎസ് റിപ്പോർട്ട് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു.