Monday, October 27, 2025

കാനഡയിൽ അവസരം തേടി അമേരിക്കൻ ഡോക്ടർമാർ

American doctors seek opportunities in Canada

ഓട്ടവ : രാഷ്ട്രീയ അരക്ഷിതാവസ്ഥയും ആരോഗ്യ പരിപാലന രംഗത്തെ പിരിച്ചുവിടലുകളും കാരണം യുഎസിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. കാനഡയിലേക്കാണ് കൂടുതൽ പേരും കൂടിയേറുന്നത്. രാജ്യത്ത് ഫാമിലി ഫിസിഷ്യൻമാരുടെ ആവശ്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കാനഡയിലെ പ്രവിശ്യകളും ആരോഗ്യ സംരക്ഷണ ഏജൻസികളും.

നിരവധി പരിചയസമ്പന്നരായ ആരോഗ്യപ്രവർത്തകരും ഡോക്ടർമാരുമാണ് കാനഡയിൽ മെഡിക്കൽ ലൈസൻസ് നേടുന്നതിന് ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2024 ഒക്ടോബറിനും 2025 മാർച്ചിനും ഇടയിൽ കാനഡയിൽ ലൈസൻസ് നേടാൻ ശ്രമിച്ച ആരോഗ്യപ്രവർത്തകരുടെയും ഡോക്ടർമാരുടെയും എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്.

പ്രവിശ്യയിലെ ആരോഗ്യ പ്രവർത്തകരുടെ കുറവ് നികത്താൻ നവംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഹെൽത്ത് കെയർ വർക്കർമാരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി നോവസ്കോഷ ഹെൽത്ത് ഒരു കാമ്പെയ്ൻ നടത്തിയിരുന്നു. ഇതിലൂടെ അഞ്ഞൂറിലധികം ആരോഗ്യപ്രവർത്തകരെ പ്രവിശ്യയിലേക്ക് എത്തിക്കാൻ സാധിച്ചതായി ഏജൻസി പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!