ഓട്ടവ : ഒരാൾ അതിക്രമിച്ച് കയറാൻ ശ്രമിച്ചതിനെ തുടർന്ന് പാർലമെൻ്റ് ഹില്ലിലെ ഈസ്റ്റ് ബ്ലോക്ക് ലോക്ക്ഡൗൺ ചെയ്തതായി പാർലമെൻ്ററി പ്രൊട്ടക്റ്റീവ് സർവീസ് (പിപിഎസ്) അറിയിച്ചു. 111 വെല്ലിംഗ്ടൺ സ്ട്രീറ്റിലെ ഈസ്റ്റ് ബ്ലോക്കിൽ വൻ പോലീസ് സന്നാഹമുണ്ടെന്നും ഈസ്റ്റ് ബ്ലോക്ക് ഒഴിപ്പിച്ചതായും ഓട്ടവ പൊലീസ് റിപ്പോർട്ട് ചെയ്തു. ഈ പ്രദേശം ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രധാനമന്ത്രി മാർക്ക് കാർണി ഓട്ടവയിൽ തിരിച്ച് എത്തി ഏകദേശം 25 മിനിറ്റിനു ശേഷമാണ് സംഭവം.

വൈകിട്ട് നാല് മണിയോടെയാണ് മുന്നറിയിപ്പ് നൽകിയത്. വെല്ലിംഗ്ടൺ സെൻ്റ് ബാങ്ക് സ്ട്രീറ്റിൽ നിന്ന് സസെക്‌സ് ഡ്രൈവ് വരെ റോഡ് അടച്ചു. ഈസ്റ്റ് ബ്ലോക്ക് സെനറ്റർമാരുടെയും ചില എംപിമാരുടെയും അവരുടെ സ്റ്റാഫുകളുടെയും ഓഫീസുകൾ ഉൾക്കൊള്ളുന്ന കെട്ടിടമാണ്. മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.