Thursday, March 12, 2026

ബ്രിട്ടിഷ് കൊളംബിയ ലീലൂറ്റ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം അടച്ചു

Lillooet Hospital to shutter ER for weekend

വൻകൂവർ : ഡോക്ടർമാരുടെ കുറവിനെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയ ലീലൂറ്റ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം അടച്ചതായി ഇൻ്റീരിയർ ഹെൽത്ത് അതോറിറ്റി അറിയിച്ചു. ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 7 മണി മുതൽ ഏപ്രിൽ 7 തിങ്കളാഴ്ച രാവിലെ 8 മണി വരെ അടിയന്തര സേവനങ്ങൾ ലഭ്യമായിരിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.

ഇതോടെ അടിയന്തര പരിചരണം ആവശ്യമുള്ള ആളുകൾക്ക് ആശ്രയം കംലൂപ്സിലെ റോയൽ ഇൻലാൻഡ് ഹോസ്പിറ്റൽ മാത്രമാണ്. ഈ ആശുപത്രി ലീലൂറ്റിൽ നിന്ന് ഏകദേശം 170 കിലോമീറ്റർ അകലെയാണ്. അതേസമയം, പ്രദേശവാസികൾക്ക് ഹൃദയാഘാതമോഗുരുതരമായ പരുക്കോ ഉണ്ടായാൽ ജീവന് ഭീഷണിയുള്ള സാഹചര്യം നേരിടേണ്ടിവരുമെന്ന് ലീലൂറ്റ് മേയർ ലോറി ഹോപ്ഫ്ൾ മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!