മിസ്സിസാഗ : കഴിഞ്ഞ മാസം മിസ്സിസാഗയിൽ നടന്ന വാഹനമോഷണക്കേസിൽ കെബെക്ക് സ്വദേശികളായ യുവാവും യുവതിയും അറസ്റ്റിൽ. മാർച്ച് 29-ന് രാവിലെ പതിനൊന്നരയോടെ ബ്രിസ്റ്റോൾ റോഡ് വെസ്റ്റിനും ക്രെഡിറ്റ് വ്യൂ റോഡിന് സമീപം വില്ലോ വേ, റിവർസൈഡ് പ്ലേസ് എന്നിവിടങ്ങളിൽ നടന്ന വാഹനമോഷണക്കേസിലാണ് ഇരുവരും അറസ്റ്റിലായതെന്ന് പീൽ റീജനൽ പൊലീസ് അറിയിച്ചു.

കെബെക്കിൽ നിന്നുള്ള അസ്മാ ഔഡ്രിയ (24), പ്രായപൂർത്തിയാകാത്ത യുവാവ് എന്നിവരാണ് അറസ്റ്റിലായത്. യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇരുവർക്കുമെതിരെ വാഹനമോഷണം, ഭാവനഭേദന ഉപകരണങ്ങൾ കൈവശം വെക്കൽ, പ്രൊബേഷൻ ഓർഡർ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രണ്ട് പ്രതികളെയും ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ കസ്റ്റഡിയിൽ വിട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ അഭ്യർത്ഥിച്ചു.