Thursday, March 12, 2026

നിർമ്മാണ പ്രവർത്തനങ്ങളിൽ കുരുങ്ങി ടൊറൻ്റോ

Construction largely to blame for Toronto traffic, report says

ടൊറൻ്റോ : നഗരത്തിലെ ഗതാ​ഗതക്കുരുക്കിന് പ്രധാന കാരണം നിർമ്മാണപ്രവർത്തനങ്ങളെന്ന് പുതിയ റിപ്പോർട്ട്. ജനസംഖ്യാ വളർച്ച, വാഹന രജിസ്ട്രേഷനിലെ വർധന, നിലവിലുള്ള റോഡുകളിലെ നിയന്ത്രണങ്ങൾ എന്നിവയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുറമെ ടൊറൻ്റോയെ കനത്ത ഗതാഗതക്കുരുക്കിലേക്ക് തള്ളിവിടുന്നതായി റിപ്പോർട്ടിൽ പറയുന്നു.

വടക്കേ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ ടൊറൻ്റോയിൽ കഴിഞ്ഞ വേനൽക്കാലത്ത് നിർമ്മാണത്തിനായി നിർമ്മാണ പ്രവർത്തനങ്ങൾക്കായി നിരവധി അടച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇതോടെ യാത്രാസമയം ഇരട്ടിയിലധികമായി വർധിക്കുകയും ചെയ്തു. കൂടാതെ 2022-നും 2023-നും ഇടയിൽ ടൊറൻ്റോയിലെ ജനസംഖ്യ ഒരു ലക്ഷത്തി ഇരുപത്തിനായിരത്തിലധികമായി വർധിച്ചു. ഒപ്പം 2014 മുതൽ വാഹന രജിസ്ട്രേഷനിൽ 26% വർധനയും ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ജനസംഖ്യാ വർധനയ്ക്കും വാഹനപ്പെരുപ്പത്തിനുമൊപ്പം ടൊറൻ്റോയിലെ നിലവിലുള്ള 5,600 കിലോമീറ്റർ റോഡ്‌വേ പതിറ്റാണ്ടുകളായി വികസിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!