ടൊറൻ്റോ : യൂണിയൻ സ്റ്റേഷന് സമീപം സിഗ്നൽ കേബിൾ തകരാറിലായതിനാൽ ലൈൻ 1-ൽ കാലതാമസം നേരിടുമെന്ന് ടിടിസി അറിയിച്ചു. എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് ടിടിസി അറിയിച്ചു. എന്നാൽ, ലൈൻ 1-ലെ സർവീസ് എപ്പോൾ പൂർണ്ണമായി പുനഃസ്ഥാപിക്കുമെന്ന് വ്യക്തമല്ല. കേബിൾ കേടായതിൽ അന്വേഷണം ആരംഭിച്ചു.

കേബിൾ തകരാറിലായതിനാൽ ട്രെയിനുകൾ ഈ പ്രദേശത്തു കൂടി വേഗം കുറച്ച് സഞ്ചരിക്കണമെന്നും ട്രാൻസിറ്റ് ഓപ്പറേറ്റർ മുന്നറിയിപ്പ് നൽകി. തകരാർ കാരണം കിങ്-സെൻ്റ് ആൻഡ്രൂ സ്റ്റേഷനുകൾക്കിടയിലെ യാത്രക്ക് അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ കാലതാമസം ഉണ്ടാകുമെന്നും ടിടിസി പറയുന്നു. യൂണിയൻ സ്റ്റേഷനിലെ സിഗ്നൽ തകരാർ കാരണം സെൻ്റ് ജോർജ്, ബ്ലോർ-യങ് സ്റ്റേഷനുകൾക്കിടയിലും അഞ്ച് മുതൽ 10 മിനിറ്റ് വരെയും കാലതാമസം നേരിടുന്നതായി ടിടിസി വക്താവ് പറഞ്ഞു.