ഓട്ടവ : രാജ്യത്തുടനീളമുള്ള നിരക്ക് വർധനയ്ക്ക് അനുസരിച്ച് രാജ്യതലസ്ഥാനത്തും വാടക നിരക്ക് ഉയർന്നതായി Rentals.ca, Urbanation റിപ്പോർട്ട്. കാനഡയിലെ ശരാശരി വാടക മാർച്ചിൽ 1.5% വർധിച്ച് 2,119 ഡോളറായിരുന്നു.

അതേസമയം ഓട്ടവയിലെ ശരാശരി വാടക ഫെബ്രുവരിയിലെ 2,214 ഡോളറിൽ നിന്നും കഴിഞ്ഞ മാസം 2,219 ഡോളറായി നേരിയ വർധന രേഖപ്പെടുത്തി. നഗരത്തിലെ സിംഗിൾ ബെഡ്‌റൂം അപ്പാർട്ട്‌മെൻ്റിൻ്റെ ശരാശരി വാടക മാർച്ചിൽ 2,024 ഡോളറായി. ഫെബ്രുവരിയിൽ 2,030 ഡോളറായിരുന്നു ഈ നിരക്ക്. രണ്ട് ബെഡ്‌റൂം അപ്പാർട്ട്‌മെൻ്റിൻ്റെ വാടക മാർച്ചിൽ 2,599 ഡോളറാണ്. ഓട്ടവയും എഡ്മിന്‍റനും മാർച്ചിൽ വാടക വർധന രേഖപ്പെടുത്തിയ പ്രധാന കനേഡിയൻ നഗരങ്ങളാണ്. അതേസമയം പ്രതിമാസം 2,822 ഡോളർ ഈടാക്കുന്ന വൻകൂവറിലാണ് ഏറ്റവും ഉയർന്ന വാടക നിരക്ക് ഉള്ളത്. ടൊറൻ്റോയിൽ 2,589 ഡോളറും മിസ്സിസാഗയിൽ 2,500 ഡോളറുമാണ് വാടക നിരക്ക്.