ടൊറൻ്റോ : ലൈൻ 1-ൽ സബ്‌വേ സർവീസ് പുനഃരാരംഭിച്ചതായി ടിടിസി. സിഗ്നൽ കേബിളിന് കേടുപാട് സംഭവിച്ചതിനെത്തുടർന്ന് രണ്ട് ദിവസമായുള്ള പ്രശ്നം പരിഹരിച്ചതായും യൂണിയൻ സ്‌റ്റേഷനു സമീപമുള്ള ലൈൻ 1-ലെ യാത്ര പതിവ് രീതിയിലായതായും ടിടിസി അറിയിച്ചു. സിഗ്നൽ തകരാറിനെ തുടർന്ന് ട്രെയിനുകൾ വേഗം കുറച്ചതോടെ യാത്രക്കാർക്ക് അഞ്ച് മുതൽ 10 മിനിറ്റ് വരെ കാലതാമസം നേരിടേണ്ടി വന്നിരുന്നു.

ജീവനക്കാർ തകരാർ പരിഹരിക്കാൻ പ്രവർത്തിച്ചതോടെ വ്യാഴാഴ്ച രാവിലെ സ്ഥിതി നേരിയ തോതിൽ മെച്ചപ്പെട്ടിരുന്നു. തുടർന്ന് വെള്ളിയാഴ്ച, പ്രശ്നം പരിഹരിച്ചതായും ഇന്ന് രാവിലെ പതിവ് പ്രവർത്തനം പുനരാരംഭിച്ചതായും ടിടിസി അറിയിച്ചു. തകരാറിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു.