മൺട്രിയോൾ : നഗരത്തിലെ കോട്ട്-ഡെസ്-നീഗസിൽ പതിനാറുവയസ്സുക്കാരൻ കുത്തേറ്റുമരിച്ചതായി റിപ്പോർട്ട് . ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നത്. പൊലീസ് ഉടൻതന്നെ സംഭവസ്ഥലത്തെത്തി പതിനാറുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരത്തിന്റെ മുകൾഭാഗത്ത് കുത്തേറ്റനിലയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ഈ വർഷം മൺട്രിയോളിലെ എട്ടാമത്തെ കൊലപാതകമാണ് ഇതെന്ന് SPVM മീഡിയ റിലേഷൻസ് ഓഫീസർ റാഫേൽ ബെർഗെറോൺ പറഞ്ഞു. അതേസമയം കുട്ടിയെ ഒരാൾ കുത്തിപരുക്കേല്പിച്ച് ഓടി രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.