Friday, December 12, 2025

ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്: നിരവധി പേർക്ക് പരുക്ക്, പ്രതി കസ്റ്റഡിയിൽ

ഫ്ലോറിഡ : ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലുണ്ടായ വെടിവെപ്പിൽ നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന വെടിവെപ്പിൽ ഒരു പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി അധികൃതർ അറിയിച്ചു. കസ്റ്റഡിയിലുള്ള വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഒന്നിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇവരെ തല്ലഹസ്സി മെമ്മോറിയൽ ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ചതായുംആശുപത്രി വക്താവ് സാറാ കാനൻ റിപ്പോർട്ട് ചെയ്തു. സംഭവസ്ഥലത്തുള്ള എഫ്ബിഐ ഏജൻ്റുമാരുമായി നീതിന്യായ വകുപ്പ് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും തുടർ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കാനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നിർദ്ദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!