എഡ്മിന്‍റൻ : ആൽബർട്ടയിലെ നാല് റൈഡിങ്ങുകളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സുഖമമാക്കുന്നതിനായി താൽക്കാലിക ജീവനക്കാരെ നിയമിക്കാനൊരുങ്ങി ഇലക്ഷൻസ് കാനഡ. ലേക്ക്‌ലാൻഡ്, പീസ് റിവർ-വെസ്റ്റ്‌ലോക്ക്, യെല്ലോഹെഡ്, ഫോർട്ട് മക്മുറെ-കോൾഡ് ലേക്ക് എന്നീ റൈഡിങ്ങുകളിലേക്കാണ് ജീവനക്കാരെ നിയോഗിക്കുക. ഈ റൈഡിങ്ങുകളിലേക്ക് 25 മുതൽ 150 വരെ ജീവനക്കാരെ ആവശ്യമുണ്ടെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു.

ജീവനക്കാർക്ക് 20.01 മുതൽ 26.46 ഡോളർ വരെ ശമ്പളം ലഭിക്കും. ജോലി ചെയ്യാൻ താൽപ്പര്യമുള്ള 16 വയസോ അതിൽ കൂടുതലോ പ്രായമുള്ള കനേഡിയൻ പൗരന്മാർക്ക് അപേക്ഷിക്കാം. ജോലി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും എങ്ങനെ അപേക്ഷിക്കണം എന്നീ നിർദ്ദേശങ്ങൾക്കുമായി ഇലക്ഷൻസ് കാനഡ വെബ്സൈറ്റിലോ താഴെയുള്ള നമ്പറുകളിലൊന്നിലോ ബന്ധപ്പെടണം : ലേക്ക്ലാൻഡ് – 1-866-202-6162, പീസ് റിവർ – വെസ്റ്റ്‌ലോക്ക് – 1-866-719-3666, യെല്ലോഹെഡ് – 1-866-234-7694, ഫോർട്ട് മക്മുറെ – കോൾഡ് ലേക്ക് – 1-866-497-8895.