ഓട്ടവ : രാജ്യതലസ്ഥാനത്തും പരിസരപ്രദേശങ്ങളിലും ശക്തമായ ഇടിമിന്നൽ ഉണ്ടാകാൻ അനുകൂല കാലാവസ്ഥയാണുള്ളതെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. കൂടാതെ അപകടകരമായ കാറ്റും വലിയ ആലിപ്പഴവീഴ്ചയ്ക്കും സാധ്യത ഉണ്ടെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ 4 സെൻ്റീമീറ്റർ വരെ വലുപ്പമുള്ള ആലിപ്പഴം വീഴുമെന്നും പ്രവചനത്തിലുണ്ട്. വളരെ ശക്തമായ കാറ്റ് കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സൃഷ്ടിക്കുകയും മരങ്ങൾ വീഴുന്നതിനും കാരണമാകും. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എൻവയൺമെൻ്റ് കാനഡ നിർദ്ദേശിച്ചു.