ടൊറൻ്റോ : ശക്തമായ കൊടുങ്കാറ്റിൽ നഗരത്തിലുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾ വൈദ്യുതി തടസ്സം നേരിടുന്നതായി ടൊറൻ്റോ ഹൈഡ്രോ റിപ്പോർട്ട് ചെയ്തു. കൊടുങ്കാറ്റിൽ ചൊവ്വാഴ്ച നഗരത്തിലുടനീളമുള്ള ഹൈഡ്രോ വയറുകളും മരക്കൊമ്പുകളും തകർന്നതിനെ തുടർന്ന് ഏകദേശം 27,000 ഉപയോക്താക്കൾക്ക് വൈദ്യുതി നഷ്ടപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെയോടെ വൈദ്യുതി തടസ്സം നേരിടുന്നവരുടെ എണ്ണം ആയിരത്തി നാനൂറിൽ താഴെ ആയതായി യൂട്ടിലിറ്റി അറിയിച്ചു.

ഇന്ന് ഉച്ചയോടെ ശേഷിക്കുന്ന ഉപയോക്താക്കളിൽ ഭൂരിഭാഗത്തിനും വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് ടൊറൻ്റോ ഹൈഡ്രോ റിപ്പോർട്ട് ചെയ്തു. എല്ലാ ഉപയോക്താക്കൾക്കും വൈദ്യുതി പുനഃസ്ഥാപിക്കുന്നത് വരെ ജീവനക്കാർ വൃത്തിയാക്കലും പുനഃസ്ഥാപന ശ്രമങ്ങളും തുടരുമെന്നും യൂട്ടിലിറ്റി പറയുന്നു. നഗരത്തിൽ എവിടെയെങ്കിലും വയറുകൾ പൊട്ടിവീണതായി കണ്ടെത്തിയാൽ യൂട്ടിലിറ്റിയെ അറിയിക്കണം. പൊട്ടിവീണ വൈദ്യുതി ലൈനുകളിൽ നിന്ന് കുറഞ്ഞത് 10 മീറ്റർ അകലം പാലിക്കണമെന്നും ടൊറൻ്റോ ഹൈഡ്രോ വക്താവ് അറിയിച്ചു.