ഓട്ടവ : ലാക്ടോബാസിലസ് പെന്റോസസം എന്ന പ്രോബയോട്ടിക് അടങ്ങിയിരിക്കാമെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാനഡയിലുടനീളം വിറ്റഴിച്ച ഡേ ക്രീം തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. WATIER ഏജ് കൺട്രോൾ സുപ്രീം സബ്ലൈം അഡ്വാൻസ്ഡ് റിച്ച് ഡേ ക്രീം ഉടൻ ഉപയോഗിക്കുന്നത് നിർത്തണമെന്നും ഏജൻസി നിർദ്ദേശിച്ചു. 2024 സെപ്റ്റംബർ മുതൽ 2025 ഫെബ്രുവരി വരെ കാനഡയിൽ ഏകദേശം 885 യൂണിറ്റുകൾ വിറ്റിട്ടുണ്ടെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു.

ഏപ്രിൽ 22 വരെ കാനഡയിൽ ഡേ ക്രീമുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പ്രോബയോട്ടിക് ആളുകൾക്ക് “ചെറിയ അപകടസാധ്യത” സൃഷ്ടിക്കുന്നുവെന്ന് ഹെൽത്ത് കാനഡ വ്യക്തമാക്കുന്നു. 058655630646, (L)23L1757 എന്നീ UPC, ബാച്ച് നമ്പറുകൾ എന്നിവ ഉപയോഗിച്ച് തിരിച്ചു വിളിച്ച ഉൽപ്പനം തിരിച്ചറിയാൻ കഴിയും. റീഫണ്ട് ലഭിക്കുന്നതിന് ഉപഭോക്താക്കൾ ഗ്രൂപ്പ് മാർസെൽ ഇൻകോർപ്പറേറ്റഡുമായി ബന്ധപ്പെടണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.