Tuesday, October 14, 2025

യുഎസ് താരിഫുകൾ: ഒൻ്റാരിയോ തൊഴില്‍ മേഖല പ്രതിസന്ധിയിലേക്ക്

ടൊറൻ്റോ : യുഎസ് താരിഫുകൾ ഒൻ്റാരിയോയുടെ തൊഴിൽമേഖലയെ സാരമായി ബാധിക്കുമെന്ന് ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിളിറ്റി ഓഫീസ് ഓഫ് ഒൻ്റാരിയോ (എഫ്എഒ)യുടെ റിപ്പോർട്ട്. താരിഫുകൾ കാരണം ഈ വർഷം പ്രവിശ്യയിൽ 68,100 തൊഴിലവസരങ്ങള്‍ കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. വരുംവർഷങ്ങളിലും പ്രതിസന്ധി തുടരുമെന്നും എഫ്എഒ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടം ബാധിക്കുക വിൻസറിനെ ആയിരിക്കും. കൂടാതെ ഗ്വൽഫ്, ബ്രാന്‍ഡ്‌ഫോര്‍ഡ്, വാട്ടര്‍ലൂ റീജൻ, ലണ്ടൻ ഒൻ്റാരിയോ എന്നീ നഗരങ്ങളിലും പ്രതിസന്ധി രൂക്ഷമാകും.

2026-ല്‍ 119,200, 2029-ല്‍ 137,900 എന്നിങ്ങനെ തൊഴിലവസരങ്ങൾ കുറയും. യുഎസ് താരിഫുകള്‍ മൂലം 2025 മുതല്‍ 2029 വരെ താരിഫ് ഇല്ലാത്ത സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ ഒൻ്റാരിയോയിലെ തൊഴിലില്ലായ്മാ നിരക്ക് 1.1% വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു. തൊഴില്‍ നഷ്ടങ്ങളില്‍ ഭൂരിഭാഗവും നിര്‍മാണ മേഖലയിലും അനുബന്ധ വിതരണ ശൃഖംല വ്യവസായങ്ങളിലുമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മെറ്റല്‍ ഇന്‍ഡസ്ട്രികളെയായിരിക്കും തൊഴില്‍ നഷ്ടം ഏറ്റവും കൂടുതൽ ബാധിക്കുക. 17,700 തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടോര്‍ വെഹിക്കിള്‍ പാര്‍ട്‌സ്, മെഷിനറി, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിലും തൊഴിലവസരങ്ങള്‍ കുറയും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!