ടൊറൻ്റോ : വ്യാഴാഴ്ച നോർത്ത് യോർക്കിൽ അപ്പാർട്ട്മെൻ്റ് ബാൽക്കണിയിൽ നിന്ന് വീണ് ആറ് വയസ്സുള്ള കുട്ടി മരിച്ചതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. ഡ്രിഫ്റ്റ് വുഡ് അവന്യൂവിനടുത്തുള്ള ജെയ്ൻ സ്ട്രീറ്റിലെ കെട്ടിടത്തിന്റെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്നും വൈകുന്നേരം നാലരയോടെയാണ് കുട്ടി വീണത്.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച രാവിലെ മരിച്ചതായി സ്ഥിരീകരിച്ചു. എന്നാൽ, കുട്ടി എങ്ങനെയാണ് ബാൽക്കണിയിൽ നിന്നും വീണതെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.