ടൊറൻ്റോ : ഞായറാഴ്ച പുറത്തിറങ്ങാൻ ഒരുങ്ങുന്ന തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോ നിവാസികൾ കുടകൾ കൈവശം കരുതുക. ഈ വാരാന്ത്യത്തിലും അടുത്ത ആഴ്ച തുടക്കത്തിലും ഈ മേഖലയിൽ കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡ പ്രവചിക്കുന്നു. കൂടാതെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ടെന്നും തിങ്കളാഴ്ച തെക്കൻ, വടക്കുപടിഞ്ഞാറൻ മേഖലകളിലും വ്യാപിക്കുമെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു.

ഒൻ്റാരിയോ തടാകത്തിന് വടക്കുള്ള ചില പ്രദേശങ്ങളിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. അതേസമയം മിസ്സിസാഗ, ബ്രാംപ്ടൺ, ഹാൽട്ടൺ, ഹാമിൽട്ടൺ, ദുർഹം എന്നിവിടങ്ങളിൽ നിലവിൽ മുന്നറിയിപ്പ് ബാധകമല്ലെങ്കിലും കാലാവസ്ഥ പെട്ടെന്ന് മാറിയേക്കുമെന്ന് ഏജൻസി അറിയിച്ചു. വ്യാപകമായ മഴ പ്രതീക്ഷിക്കുന്നില്ലെങ്കിലും, ചില സ്ഥലങ്ങളിൽ കനത്ത മഴയോ ചെറിയ വെള്ളപ്പൊക്കമോ ഉണ്ടാകാൻ സാധ്യതയുണ്ട്.