Sunday, August 17, 2025

റീകൗണ്ടിങ്: അപേക്ഷ നൽകി വിൻസർ ലേക്ക്‌ഷോർ ലിബറൽ സ്ഥാനാർത്ഥി

ടൊറൻ്റോ : കഴിഞ്ഞയാഴ്ച നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ വിൻസർ-ടെകംസെ-ലേക്ക്‌ഷോർ റൈഡിങ്ങിൽ നേരിയ വോട്ടിന് പരാജയപ്പെട്ട ലിബറൽ സ്ഥാനാർത്ഥി ജുഡീഷ്യൽ റീകൗണ്ടിനായി അപേക്ഷ നൽകി. 77 വോട്ടുകൾക്ക് പരാജയപ്പെട്ട ലിബറൽ സ്ഥാനാർത്ഥി ഇറെക് കുസ്മിയർസിക്കാണ് വീണ്ടും വോട്ടെണ്ണണമെന്ന് അഭ്യർത്ഥിച്ചിരിക്കുന്നത്. വിൻസർ-ടെകംസെ-ലേക്ക്‌ഷോർ റൈഡിങ്ങിൽ കൺസർവേറ്റീവ് സ്ഥാനാർത്ഥി കാത്തി ബോറെല്ലി 32,062 വോട്ടുകൾ നേടി വിജയിച്ചപ്പോൾ 2019-ലും 2021-ലും സീറ്റ് നേടിയ കുസ്മിയേഴ്‌സിക്ക് ഇത്തവണ 31,985 വോട്ടുകളാണ് ലഭിച്ചത്.

വോട്ടെണ്ണലിൽ പിശകുകൾ സംഭവിക്കാമെന്നും, തിരഞ്ഞെടുപ്പ് രാത്രിയിൽ പ്രാദേശിക പോളിങ് സ്റ്റേഷനുകളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ ഇലക്ഷൻസ് കാനഡ നാല് പിശകുകൾ കണ്ടെത്തിയിരുന്നതായും കുസ്മിയർസിക് പറയുന്നു. ഇതോടെ കൺസർവേറ്റീവ് പാർട്ടിയുടെ മാർജിൻ 233-ൽ നിന്ന് 77 വോട്ടുകളായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!