വൻകൂവർ : സ്‌കിൽഡ് ഇമിഗ്രേഷൻ പ്രോഗ്രാമിന് കീഴിൽ 2025-ലെ ആദ്യ പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ നറുക്കെടുപ്പ് നടത്തി ബ്രിട്ടിഷ് കൊളംബിയ. മെയ് 8-ന് നടന്ന ഈ നറുക്കെടുപ്പിൽ 94 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. യുഎസിൽ നിന്നുള്ള താരിഫ് ഭീഷണിയെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സാധ്യതയെ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്. അതേസമയം ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (ബിസി പിഎൻപി) ഇതുവരെ ഓൻ്റർപ്രണർ സ്ട്രീമുകൾക്ക് കീഴിൽ മാത്രമേ നറുക്കെടുപ്പുകൾ നടത്തിയിരുന്നുള്ളൂ.

ഫെഡറൽ ഗവൺമെൻ്റിൽ നിന്നുള്ള പ്രവിശ്യാ നാമനിർദ്ദേശ വിഹിതം വളരെയധികം കുറച്ചതോടെ ഹൈ ഇക്കണോമിക്ക് സ്‌കിൽഡ് ഇമിഗ്രേഷൻ പാത്ത് വേയിലൂടെ ഏകദേശം 100 അപേക്ഷകരെ മാത്രമേ നാമനിർദ്ദേശം ചെയ്യുകയുള്ളൂവെന്ന് ബിസി പിഎൻപി മുമ്പ് പ്രഖ്യാപിച്ചിരുന്നു. 2025-ൽ പ്രവിശ്യാ നാമനിർദ്ദേശത്തിനായി 1,100 പുതിയ അപേക്ഷകൾ മാത്രമേ സ്വീകരിക്കാനാണ് ബിസി പിഎൻപി പദ്ധതിയിട്ടിരിക്കുന്നത്.