ഓട്ടവ : തുടർച്ചയായി രണ്ടാം ദിവസവും എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). മൂന്ന് മാസത്തിന് ശേഷം നടന്ന ആദ്യ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പിൽ 500 അപേക്ഷകർക്ക് ഇമിഗ്രേഷൻ വകുപ്പ് ഇൻവിറ്റേഷൻ നൽകി. 547 എന്ന കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ ഐആർസിസി പരിഗണിച്ചത്.

ഇന്നത്തെ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പ് മെയ് മാസത്തിലെ നാലാമത്തെ നറുക്കെടുപ്പായിരുന്നു. രണ്ട് കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പുകളും (ആരോഗ്യ സംരക്ഷണ, വിദ്യാഭ്യാസ വിഭാഗങ്ങൾക്ക് കീഴിൽ) എക്‌സ്‌പ്രസ് എൻട്രി പൂളിലെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) ഉദ്യോഗാർത്ഥികൾക്കുള്ള ഒരു നറുക്കെടുപ്പും ഇതിൽ ഉൾപ്പെടുന്നു. ഈ വർഷം ഇതുവരെ, എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 34,440 അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.