Friday, December 12, 2025

ടൊറൻ്റോയിൽ അനധികൃത മാജിക് മഷ്റൂം കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വെടിവെപ്പ്

ടൊറൻ്റോ : നഗരത്തിലുടനീളമുള്ള മാജിക് മഷ്റൂം കേന്ദ്രങ്ങൾക്ക് നേരെ വെടിവെപ്പ് ഉണ്ടായതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ കോളേജ് സ്ട്രീറ്റിലെ ഡോവർകോർട്ട് റോഡ് മേഖലയിലെ മാജിക് മഷ്റൂം ഡിസ്പെൻസറിക്ക് നേരെ ഉണ്ടായ വെടിവെപ്പ് ഈ ആഴ്ച നഗരത്തിലുടനീളം സ്ഥിരീകരിച്ച സമാനമായ നിരവധി സംഭവങ്ങളിൽ ഏറ്റവും പുതിയതാണ്. കഴിഞ്ഞ മൂന്ന് രാത്രികളിൽ എട്ട് മാജിക് മഷ്റൂം ഡിസ്പെൻസറികൾക്ക് നേരെ വെടിവയ്പ്പ് നടന്നതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. പ്രതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

കാനഡയിലുടനീളവും ഒൻ്റാരിയോയിലും മാജിക് മഷ്റൂം നിയമവിരുദ്ധമായി തുടരുന്നു. നിരോധനം ഉണ്ടായിരുന്നിട്ടും, ടൊറൻ്റോ ഉൾപ്പെടെയുള്ള പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ ലൈസൻസില്ലാത്ത മാജിക് മഷ്റൂം കേന്ദ്രങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവിടെ സർക്കാർ അംഗീകാരമില്ലാതെ സൈലോസിബിൻ ഉൽപ്പന്നങ്ങൾ പരസ്യമായി വിൽക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ മാസം, യോർക്ക് റീജനൽ പൊലീസ് (YRP) മാജിക് മഷ്റൂം ഉൽപ്പന്നങ്ങളുടെ നിയമവിരുദ്ധ വിൽപ്പന തടയുകയും സൈക്കഡെലിക് മയക്കുമരുന്ന് DMT ഉൾപ്പെടെ 35 ലക്ഷം ഡോളറിലധികം വിലമതിക്കുന്ന നിയമവിരുദ്ധ വസ്തുക്കൾ പിടിച്ചെടുക്കുകയും 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!